This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഴകര്‍ കുറവഞ്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഴകര്‍ കുറവഞ്ചി

തമിഴ്നാട്ടിലെ ഒരു നാടന്‍ നൃത്തനാടകം. ശിവഗംഗയിലെ ഗൗരീവല്ലഭരാജാവിന്റെ ആശ്രിതനായിരുന്ന കവികുഞ്ജരഭാരതി (1810-98)യാണ് ഇതിന്റെ കര്‍ത്താവ്.

കുറവഞ്ചി എന്ന കലാരൂപം തമിഴ്നാട്ടിലെ ആദിമവര്‍ഗക്കാരായ കുറവരുടെ നാടോടി നൃത്തമാണ്. രാജാവിന്റെയും രാജ്ഞിയുടെയും ഭാവിഫലങ്ങളെക്കുറിച്ചു പ്രവചിക്കാന്‍ കുറത്തി വരുന്നതോ രാജാവ്, മന്ത്രി, നാട്ടുപ്രമാണി ഇങ്ങനെ ആരുടെയെങ്കിലും പ്രേമകഥയെ പരാമര്‍ശിക്കുന്നതോ ആയിരിക്കും സാധാരണ കുറവഞ്ചി നൃത്തനാടകത്തിന്റെ ഉള്ളടക്കം. ക്ഷേത്രത്തിലെ ദേവനില്‍ പ്രേമബദ്ധയായിത്തീര്‍ന്ന ഒരു യുവതിയുടെ കഥയാണ് അഴകര്‍ കുറവഞ്ചി. മധുരജില്ലയിലെ അഴകര്‍ കോവിലിലെ സുന്ദരരാജപ്പെരുമാളെ കേന്ദ്രീകരിച്ചുള്ളതാണ് പ്രസ്തുതകഥ. 1840-ലാണ് ഈ നാടകം കവികുഞ്ജരഭാരതി എഴുതിയതെന്ന് ഊഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍